Tuesday, May 16, 2017
Monday, August 22, 2011
Saturday, April 30, 2011
Sunday, March 20, 2011
Ente Kavitha-Admanjanam

| http://www.ziddu.com/download/14275202/EnteKavitha-Admanjanam.pdf.html |
ആത്മജ്ഞാനം
ഇന്ദ്രിയദ൪ശനം ദുഃഖമെന്നോ൪ത്തുഞാ–
നെന്റെ കണ് പോളയടച്ചു പൂട്ടി·
നന്മചെ യ് വതും തി൯മയായ്കാണ്മവരുടെ–
കണ്ഠവിക്ഷോഭമെ൯ കാതുപൂട്ടി·
സ്പ൪ശനസുഖമോ നൈമിഷമാകയാ–
ലെ൯ തൊലിപ്പുറമൊരു പാറയായി·
ചെയ്യാത്തതെററിനും ശിക്ഷവരിച്ചൊരു
ഭാരതസ്ത്രീയുടെ ഭാവശുദ്ധി·
കുടിവെള്ളമില്ലാതെയുഴറുന്ന മ൪ത്യരെ–
യോ൪ത്തുഞാനെന്റെ ദാഹം കെടുത്തി·
ഓസോണ്പാളിയുരുക്കുവാ൯ പോരുന്നൊ–
രീയന്തരീക്ഷ ദു൪ഗന്ധവായൂ;
എ൯ശ്വാസകോശമുരുകുവാ൯പാടില്ല–
യായതുകൊണ്ടുഞാനവ ബന്ധിച്ചു·
അങ്ങനെ നീ തപംചെയ്യുന്ന നേരത്തി–
താരുനി൯ നെഞ്ചില് നിറയുതി൪ത്തു?
സ്പ൪ശനം കൊണ്ടു പന്താടുവോ൪‚
ദു൪ഗന്ധ വായു ശ്വസിച്ചു സംതൃപ്തരാവോ൪‚
അന്യന്റെ ചോരയൂററിക്കുടിച്ചിട്ടിന്നു
തന്റെയീ ദാഹം കെടുത്തിടുന്നോ൪·
ദു൪ഭാഷണത്തിന്നു കാതുകൂ൪പ്പിക്കുവോ–
രരുതാത്തിടത്തു തുറിച്ചു നോക്കോ൪‚
ആയവരാണാ തപസ്വിത൯ നെഞ്ചിലേ–
ക്കാ നിറതോക്കി൯ നിറയുതി൪ത്തൂ•
Wednesday, July 21, 2010
മാവേലിയുടെ വിലാപം

നാട്ടിലേക്കിന്നു നീ പോകേണ്ട മാവേലി–
യരുതാത്ത കാഴ്ച്ചകള്‍ കണ്ടുകൂടാ!
കാളകുടത്തി൯ വിഷം ചീറ്റി നില്ക്കുന്ന–
കാളിയന്മാരും വിലസിടുന്നൂ•••
ഓടിക്കളിക്കുന്ന പൈതങ്ങളില്ലവ–
രോടിപ്പതുണ്ടു മൗസിന്‍റെയാ ക്ളിക്കിനാല്‍•
പള്ളിക്കുടത്തിലെ ‘ടീച്ചറും’ ചൊല്ലുന്നി–
തുത്തരത്തിന്നുനീ – കേറണം ‘നെറ്റി’ലും•
മുറ്റങ്ങളില്ലാത്ത വീടാണു നാട്ടിലി–
ന്നായതു കൊണ്ടില്ല‚ പൂക്കളങ്ങള്‍•
വാഴകളില്ലാത്ത നാടാണു കൊണ്ടിന്നു–
മൃഷ്ടാ ന്നഭോജനം ‘കടലാസി’ലും•
തോട്ടിന്‍റെ വക്കിലെ കദളിത൯ പൂക്കളും‚
മുറ്റത്തു പുക്കുന്ന മുക്കുറ്റിയും–
കാണാത്തൊരിന്നി൯റെ മക്കളും തീ൪ക്കന്നു;
‘വെബ്ബിലെപ്പേജി’ ലാ ‘പൂക്കളങ്ങള്‍’•
പൂക്കളം കാണുവാനിന്നിന്‍റെ മാവേലി–
‘സൈബ൪ക്കഫേ’ യില്‍ നുഴഞ്ഞുകേറി;
ഫോട്ടോ പതിച്ചതാമൈഡന്‍റിയില്ലാത്ത–
മവേലിമന്നനും – കേണിടുന്നൂ•••
യരുതാത്ത കാഴ്ച്ചകള്‍ കണ്ടുകൂടാ!
കാളകുടത്തി൯ വിഷം ചീറ്റി നില്ക്കുന്ന–
കാളിയന്മാരും വിലസിടുന്നൂ•••
ഓടിക്കളിക്കുന്ന പൈതങ്ങളില്ലവ–
രോടിപ്പതുണ്ടു മൗസിന്‍റെയാ ക്ളിക്കിനാല്‍•
പള്ളിക്കുടത്തിലെ ‘ടീച്ചറും’ ചൊല്ലുന്നി–
തുത്തരത്തിന്നുനീ – കേറണം ‘നെറ്റി’ലും•
മുറ്റങ്ങളില്ലാത്ത വീടാണു നാട്ടിലി–
ന്നായതു കൊണ്ടില്ല‚ പൂക്കളങ്ങള്‍•
വാഴകളില്ലാത്ത നാടാണു കൊണ്ടിന്നു–
മൃഷ്ടാ ന്നഭോജനം ‘കടലാസി’ലും•
തോട്ടിന്‍റെ വക്കിലെ കദളിത൯ പൂക്കളും‚
മുറ്റത്തു പുക്കുന്ന മുക്കുറ്റിയും–
കാണാത്തൊരിന്നി൯റെ മക്കളും തീ൪ക്കന്നു;
‘വെബ്ബിലെപ്പേജി’ ലാ ‘പൂക്കളങ്ങള്‍’•
പൂക്കളം കാണുവാനിന്നിന്‍റെ മാവേലി–
‘സൈബ൪ക്കഫേ’ യില്‍ നുഴഞ്ഞുകേറി;
ഫോട്ടോ പതിച്ചതാമൈഡന്‍റിയില്ലാത്ത–
മവേലിമന്നനും – കേണിടുന്നൂ•••
-a.jpg)
